ന്നും നിനക്കായ് .. കാത്തിരിപ്പിന്റെ, പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെ ഒരു പ്രണയ ഗാനം വാലൻന്റൈൻ ദിനത്തിൽ യൂട്യൂബ് റിലീസ് ചെയ്ത 'എന്നും നിനക്കായ്' എന്ന ഗാനം പിന്നണി ഗായിക ആശ അജയ് സംഗീതം നല്കി ആലപിച്ചിരിക്കുന്നു. ബിന്ദു രവിയുടെതാണു വരികൾ.ഓൾ ഇന്ത്യ റേഡിയോയിലെ ഗായക സംഘത്തിൽ അംഗങ്ങളായിരുന്നു. ഈ രണ്ടു സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ വിരിഞ്ഞ ആദ്യ ഗാനമായ 'എന്റെ ഹൃദയം' എന്ന ഗാനം പോലെ യൂട്യൂബിൽ ഇതും ഹിറ്റ് ആയി കഴിഞ്ഞു.

തിരുവനന്തപുരം വുമൻസ് കോളേജിൽ നിന്നും സംഗീതത്തിൽ റാങ്കോടെ ബിഎ യും എംഎ യും എം.ഫിലും,ആകാശവാണിയിലെ ഗ്രേഡ് ആർട്ടിസ്റ്റായ ആശ 'ഔട്ട് ഓഫ് സിലബസ്' എന്ന സിനിമയിലെ 'ഈ കൽപ്പടവിൽ' എന്ന ഗാനം പാടിയിട്ടുണ്ട്. ബിന്ദു രവി , ഗായികയും കവിയത്രിയുമാണ്. എന്റെ ഹൃദയം, എന്നും നിനക്കായ് , എന്നി ഗാനങ്ങൾക്ക് പുറമെ , യൂട്യൂബിൽ ഹിറ്റ് ആയ 'പലഹാര പെണ്ണ'് എന്ന മലയാളം റാപ് സോങ്ങും എഴുതിയിട്ടുണ്ട്.

Content highlights :malayalam musical song ennu ninakaay singing by asha ajay