രോരുത്തർക്കും പ്രിയപ്പെട്ടതാണ് അവരുടെ കുട്ടിക്കാല ഓർമകളും പ്രണയവുമൊക്കെ. തൊഴിൽമേഖലകൾ പലതാണെങ്കിലും മനസിൽ പ്രണയവും കുട്ടിക്കാലവും കാത്തുസൂക്ഷിക്കാത്തവരായിട്ട് ആരുമുണ്ടാകില്ല. കോഴിക്കോട് സിറ്റി സിവിൽ പോലീസ് ഓഫീസറായ ജയേഷ് കുമാർ രചനയും സംവിധാനവും നിർവഹിച്ച ' മഴ നനഞ്ഞ വഴികൾ' എന്ന സംഗീത ആൽബം ശ്രദ്ധനേടുകയാണ്. കാക്കിക്കുള്ളിൽ കാത്തുസൂക്ഷിച്ച പ്രണയത്തെ വളരെ ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണ് ഇവിടെ.

പുതിയ സാങ്കേതികവിദ്യകൾ അപരിചിതമായിരുന്ന ഒരു കാലത്തിന്റെ പശ്ചാത്തലത്തിൽ നൊമ്പരപ്പെടുത്തുന്ന പ്രണയത്തെ കാട്ടിത്തരികയാണ് ആൽബം. സിവിൽ പോലീസ് ഓഫീസർ ഷാജി കൊടുവള്ളിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗീത് മഹലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സ്മോൾ സ്മോൾ ക്രിയേഷൻസിന്റെ ബാനറിലാണ് ആൽബം നിർമിച്ചിരിക്കുന്നത്. പ്രണയദിനത്തിലാണ് ആൽബം പുറത്തിറങ്ങിയത്.


Content highlights :malayalam musical album mazha nananja vazhikal themed by love