ഖിൽ പി സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക് വീഡിയോ 'നാം ഇരുവരും' ശ്രദ്ധേയമാകുന്നു. വിവാഹ ജീവിതത്തിലെ പൊതുകാഴ്ചപ്പാടുകളും പ്രണയവുമെല്ലാം ചർച്ചയാക്കുന്ന നാം ഇരുവരിൽ ദിലീപ് ഇടപ്പറ്റ, ഫർസാന , സഞ്ജയ് കെ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പുതിയ കാലഘട്ടത്തിൽ വിവാഹ ജീവിതത്തിലുണ്ടാവുന്ന സങ്കല്പ മാറ്റങ്ങളും പ്രണയവുമെല്ലാം ചർച്ചയാക്കുന്ന മ്യൂസിക് വീഡിയോ കൊച്ചി മുതൽ മൂന്നാർ വരെയുള്ള യാത്രയുടെ കൂടി കഥ പറയുകയാണ്.

ഉദയ് രാമചന്ദ്രൻ സംഗീതം നിർവഹിച്ച 'ഓ പ്രിയ സഖി' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സക്കീർ ദാനത്താണ്. നജീം അർഷാദ് ഗാനം ആലപിച്ചിരിക്കുന്നു. ഷെഫീർ അലി റഹ്മാൻ ഛായാഗ്രഹണം ഒരുക്കിയ മ്യൂസിക് വീഡിയോയുടെ എഡിറ്റിംഗ് ലാൽ കൃഷ്ണൻ നിർവഹിച്ചിരിക്കുന്നു. ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

Content highlights :malayalam music video naam iruvarum themed love and travel