പ്രണയവും വിരഹവും ഇഴ ചേർത്ത് കഥ പറയുന്ന കുറിഞ്ഞി എന്ന മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. നഷ്ടപ്രണയം മനസ്സിൽ ഒരു തീരാനോവായി കൊണ്ടു നടക്കുന്നവർക്കുള്ള സമ്മാനമാണ് കുറിഞ്ഞി.

സു സു സുധി വാത്മീകം എന്ന രഞ്ജിത് ശങ്കർ-ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാതി നാരായണൻ ആണ് ഈ മ്യൂസിക് വീഡിയോയിലെ നായിക. രഞ്ജന കെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 'യജ്ഞം', അച്ഛൻ എന്നീ പ്രോജക്ടുകളിലൂടെ ശ്രദ്ധ നേടിയ സംവിധായികയാണ് രഞ്ജന .കെ.

നജീം അർഷാദിന്റെ മാസ്മരിക ശബ്ദമാണ് പാട്ടിന് ജീവൻ നൽകുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സോണി സെബാൻ. എഡിറ്റിംഗ് : ബാസിദ് അൽ ഗസാലി. പാട്ടിനു വരികളെഴുതിയിരിക്കുന്നത് എം വി എൻ, ശ്രീനാഥ് കെ പി എന്നിവർ ചേർന്നാണ്. സംഗീതം അനീഷ് ഇന്ദിരാ വാസുദേവ്. എം വി എൻ തന്നെയാണ് നിർമാണം.

സ്വാതിയെ കൂടാതെ വിനയചന്ദ്രൻ, ആർ ജെ വിജയ്, സുജിത് എം ആർ എന്നിവരും അഭിനയിച്ചിരിക്കുന്നു.

content highlights : malayalam music video Kurinji Najim Arshad Ranjana K Swathy Narayanan Anish Indira Vasudev