മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നായാട്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിലെ നരബലി എന്ന വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്, വാ തുടങ്ങിയ മലയാള റാപ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ വേടന്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതി പെര്‍ഫോം ചെയ്തിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നല്‍കിയിരിക്കുന്നു. 

കാടും ഇരുട്ടും തീയുമെല്ലാം കൂടിക്കലര്‍ന്ന ഗാനരംഗം പുതിയ കാഴ്ചാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തില്‍ കടന്നുവരുന്നു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മൂന്ന് പോലീസുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ പറഞ്ഞുവെക്കുകയാണ് ചിത്രം. ജോസഫ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തിനുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകയുമുണ്ടായിരുന്നു നായാട്ടിന്. നരബലി വീഡിയോഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 

Content highlights : malayalam movie nayattu narabali video song by vedan