കുഞ്ചാക്കോ ബോബൻ മുഖ്യവേഷത്തിലെത്തുന്ന ജിസ് ജോയ് ചിത്രം മോഹൻകുമാർ ഫാൻസിന്റെ ടീസർ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകി സിനിമക്കുള്ളിലെ സിനിമാക്കഥയാണ് ചിത്രം പറയുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ടീസറിൽ ശ്രീനിവാസൻ നടത്തുന്ന തമാശ നിറഞ്ഞ ഡയലോഗുകൾ അതിനെ ശരിവെക്കുന്നു. പുതുമുഖമായ അനാർക്കലിയാണ് കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്.

ആസിഫ് അലി, സിദ്ധിഖ്, മുകേഷ്, ശ്രീനിവാസൻ, കെപിഎസി ലളിത, വിനയ് ഫോർട്ട് തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. മാർച്ച് 19-ന് ചിത്രം തീയേറ്ററുകളിലെത്തും.


Content highlights :malayalam movie mohankumar fans teaser starring kunchacko boban