ന്ദ്രന്‍സ് ബോഡിബില്‍ഡറുടെ വേഷത്തിലെത്തുന്ന 'ഗില' എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. 'ഈറന്‍ കാറ്റിന്‍' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറും ശ്രുതി ശശിധരനും ചേര്‍ന്നാണ്. ഷിനോയുടെ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മനുകൃഷ്ണയും ഷിനോയും കൂടി. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും രചനയുമെല്ലാം മനുകൃഷ്ണ. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം.

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഇന്ദ്രന്‍സിനുപുറമേ കൈലാഷ്, റിനാസ്, നിയാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീരുമേട്, മണിമല, ദുബായ് എന്നിവയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.

Content highlights : malayalam movie gila starring indrans first song release