ന്ത്യന്‍ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട ' മക്കന'യ്ക്കു ശേഷം റഹീം ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ ' നീഹാരമണിയുന്ന .....' എന്ന ഗാനം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നു. ശ്വേത മോഹന്‍ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോര്‍ജ് നിര്‍മ്മലും നിര്‍വ്വഹിച്ചിരിക്കുന്നു. സത്യം വീഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.                                   

അഖില്‍ പ്രഭാകര്‍ , നവാസ് വള്ളിക്കുന്ന്, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദര്‍, മീനാക്ഷി മധു രാഘവ്, സീമാ ജി നായര്‍ , സിമര്‍സിങ്, ആര്യദേവി, കലാമണ്ഡലം തീര്‍ത്ഥ എന്നിവര്‍ അഭിനയിക്കുന്നു.  എസ് ആര്‍ എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് ആര്‍ സിദ്ധിഖും സലീം എലവുംകുടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടി. ഷമീര്‍ മുഹമ്മദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മെന്റോസ് ആന്റണി നിര്‍വഹിക്കുന്നു.

Content highlights : malayalam movie ente maavum pookum song viral now