മീറായിലെ ആദ്യ ഗാനം റിലീസായി. കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇന്ദ്രൻസ് തുടങ്ങി നാൽപതോളം താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. സംഗീത സംവിധാനം അനൂപ് ജേക്കബ് നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം നവാഗതയായ ഫാത്തിമ തസ്നീം ആണ്. കോവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച 'അമീറാ' ഉടൻ റിലീസിനെത്തുന്നു. കോവിഡ് വന്ന് സിനിമ മേഖല നിശ്ചലമായപ്പോഴാണ് തന്റെ നവാഗതനായ റിയാസ് മുഹമ്മദ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികൾ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്.

ബാലനടി മീനാക്ഷിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛൻ അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയും സഹോദരൻ ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു.

ഇവർക്കൊപ്പം കോട്ടയം രമേഷ്, കോട്ടയം പുരുഷൻ, സംവിധായകൻ ബോബൻ സാമുവൽ, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ രചന അനൂപ് ആർ. പാദുവ, സമീർ മുഹമ്മദ് എന്നിവർ ചേർന്നാണ്. ഒരുക്കിയിരിക്കുന്നത്. ജിഡബ്ല്യുകെ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ അനിൽ കുമാർ ചിത്രം നിർമിക്കുന്നു.

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസം കൊണ്ടാണ് അമീറയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും നിരവധി വെല്ലുവിളികളാണ് അമീറയുടെ ക്രൂവിനു നേരിടേണ്ടി വന്നത്. ജിഡബ്ല്യുകെ എന്റർടൈൻമെന്റ്സും ടീം ഡിസംബർ മിസ്റ്റിന്റെയും ബാനറിൽ അനിൽ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. പി. പ്രജിത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സനൽ രാജിയാണ്.

Content highlights :malayalam movie ameera first song released