poster
രാഗാദ്രമായ ഒരുകൂട്ടം ഡ്യൂയറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗായകരായ ജിവേണുഗോപാലും സുജാതയും ചേര്‍ന്നൊരുക്കിയ പുതിയ കൃഷ്ണഭക്തിഗാനത്തിന് ജനപ്രീതിയേറുന്നു. വേണുഗോപാല്‍ സംഗീതം നല്‍കി സുജാതാമോഹന്‍ പാടിയ അമ്പലപ്രാവേയെന്ന കൃഷ്ണ ഭക്തിഗാനമാണ് ശ്രദ്ധേയമാകുന്നത്.
വേണുഗോപാല്‍ ഫേസ് ബുക്കിലൂടെ ഗാനം റിലീസ് ചെയ്ത് രണ്ടാഴ്ച പൂര്‍ത്തിയാകുന്നതിന് മുമ്പ് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്റര്‍ടെയിന്‍മെന്റ് സ്ഥാപനമായ ബാംഗ്ലൂരിലെ ബ്ലിസ് റൂട്ട്‌സ് പ്രൊഡക്ഷന്‍ കമ്പനി പുറത്തിറക്കിയ ഗാനത്തിന്റെ രചന നിര്‍വഹിച്ചത് ബ്ലിസ് റൂട്ട്‌സിന്റെ പങ്കാളിയായ ബിന്ദു.പിമേനോനാണ്.
സീമാ.സി.നായരുടേതാണ് രംഗാവിഷ്‌കാരം. രൂപേഷ് ജോര്‍ജ്ജാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ശ്രീദേവി ഉണ്ണിയാണ് നൃത്തസംവിധാനം. തമ്മി രാമനാണ് ഡി.ഒ.പി. അഭിലാഷ് ഉണ്ണിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
Content highlights : malayalam devotional album composed by g venugopal and sung by sujatha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..