പ്രണയം... ഭൂമിയിൽ മാറ്റമില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്ന മായാജാലം. കാലവും രൂപവും മാറിയെങ്കിലും പ്രണയം അന്നും ഇന്നും ഒന്ന് തന്നെ. പുഴ പോലെ, താളത്തിൽ ഒഴുകുന്ന മനോഹരമായ ഒന്ന്... കുമാരനാശാന്റെ കരുണയുടെ പശ്ചാത്തലത്തിൽ പ്രണയം പ്രമേയമാക്കി ഒരുക്കിയ ഒരു മ്യൂസിക്കൽ വീഡിയോ ആണ് 'കാമിതം'.

മോഹൻലാൽ, അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവരുടെ ഫേസ്ബുക് പേജിലൂടെയാണ് ആൽബം റിലീസ് ചെയ്തത്. സത്യം ഓഡിയോസ് ആണ് വീഡിയോ പുറത്തിറക്കിയത്. വരികൾ എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രാഖി കൃഷ്ണയാണ്.

സംവിധായകൻ സുദീപ് ഇ എസ് ആണ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. വിദ്യാധരൻ മാസ്റ്റർ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായകൻ ലിബിൻ സ്ക്കറിയയാണ്. റോഷൻ ബഷീർ, ഗോപിക അനിൽ, ദേവി ചന്ദ്രൻ എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്.

Content highlights :malayalam album video song kaamitham