പ്രശസ്ത ക്യാൻസർ ചികിത്സാ വിദ​ഗ്ദൻ ഡോ.വി.പി ​ഗം​ഗാധരൻ പാടി അഭിനയിച്ച കൃഷ്ണ ഭ​ക്തി ​ഗാന ആൽബം ശ്രദ്ധ നേടുന്നു. വിധിത മധു ബാലകൃഷ്ണൻ വരികളെഴുതിയ ആൽബത്തിന് സം​ഗീതം പകർന്നിരിക്കുന്നത് സതീഷ് നായരാണ്. വി.പി ​ഗം​ഗാധരനൊപ്പം മാസ്റ്റർ ആർണവ് ഉണ്ണിയും ചേർന്നാണ് ആലാപനം.

വി.പി ​ഗം​ഗാധരൻ, മാസ്റ്റർ ആർണവ്, ശബ്ന ദാസ് എന്നിവരാണ് അഭിനേതാക്കൾ. സിദ്ധാർഥ് ശിവയാണ് സംവിധാനവും എഡിറ്റിങ്ങും ഛായാ​ഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.

ജിന്റോ ജോൺ ആണ് മിക്സിങ്ങും മാസ്റ്ററിങ്ങും. പ്രോ​ഗ്രാമിങ്ങ് ശശികുമാർ സി.

content highlights : malauyalam devotional song Dr V P Gangadharan Sidhartha Siva Satish Nair Arnav Unni