-
മഹേഷിന്റെ പ്രതികാരത്തിലില്ല, എന്നാൽ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ഉമാ മഹേശ്വര ഉഗ്ര രൂപസ്യയിൽ ഉണ്ട്. അങ്ങനെയൊരു ഗാനം പുറത്തുവിട്ട് സംഗീതസംവിധായകൻ ബിജിബാൽ. 'ഏതേതോ' എന്നു തുടങ്ങുന്ന ഈ ഗാനത്തിനു പകരമാണ് 'മൗനങ്ങൾ മിണ്ടുമൊരീ' എന്ന പാട്ട് മഹേഷിന്റെ പ്രതികാരത്തിലുപയോഗിച്ചത്. പിന്നീട് ഇത് തെലുങ്ക് റീമേക്കിൽ ആനന്ദം എന്ന പേരിൽ ഉൾപ്പെടുത്തുകയായിരുന്നു. പാട്ടിനെക്കുറിച്ച് രണ്ടു സിനിമകൾക്കും സംഗീതം നൽകിയ ബിജിബാലിന്റെ വാക്കുകൾ ഇങ്ങനെ:
'ഏതേതോ''
മഹേഷിന്റെ പ്രതികാരത്തിൽ 'മൗനങ്ങൾ' എന്ന പാട്ടിനു പകരം ആദ്യം ചെയ്ത പാട്ടുകളിലൊന്ന്. തെലുങ്കിൽ ചിത്രം റീമെയ്ക് ചെയ്തപ്പോൾ ഈ ഈണം 'ആനന്ദം' എന്ന പാട്ടായി പരിണമിച്ചു. ചിത്രത്തിൽ ഉപയോഗിക്കാനായില്ലെങ്കിലും ഈണത്തിന്റെ ചില അംശങ്ങൾ മഹേഷിനും ജിംസിക്കും കൂട്ടായി പശ്ചാത്തല സംഗീതത്തിന്റെ രൂപത്തിൽ കേട്ടുകാണും. മഹേഷിൽ നിന്ന് ഉമാമഹേശ്വരയിലേക്കുള്ള പരിണാമത്തിൽ ഈ ഈണം ഒരു ചരടാണ്. അന്ന് ചെയ്ത പാട്ട്, അതേ ഈണം, വെളിച്ചം കാണാഞ്ഞ വരികൾ ഇപ്പോൾ കേൾപ്പിക്കണമെന്നു തോന്നി. മലയാളത്തിലെ സംവിധായകൻ ശ്രീ ദിലീഷ് പോത്തനും തെലുങ്കിലെ സംവിധായകൻ ശ്രീ വെങ്കടേഷ് മഹായും ചേർന്ന് നാളെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. കാണണം, കേൾക്കണം.
ദിലീഷ് പോത്തനും തെലുങ്ക് റീമേക്ക് സംവിധായകൻ വെങ്കടേഷ് മഹായും ചേർന്നാണ് പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..