മഹാവീര്യറിലെ കോസ്റ്റ്യും റിവീല്‍ വീഡിയോ


1 min read
Read later
Print
Share

മഹാവീര്യർ കോസ്റ്റിയൂം റിവീലിങ് ചടങ്ങിൽ നിന്നും

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ഫാന്റസി കോര്‍ട്ട്‌റൂം ഡ്രാമ സിനിമ മഹാവീര്യറിലെ കോസ്റ്റ്യും റിവീല്‍ വീഡിയോ പുറത്തിറങ്ങി. സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ ട്രൈലറില്‍ഇറങ്ങിയപ്പോള്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പത്മാവത്, ബാജ്രാവോ മാസ്ഥാനി എന്നീ ബോളിവുഡ് സിനിമകളുടെ കോസ്റ്റ്യും ഡിസൈനര്‍ ചന്ദ്രകാന്ദ് സോനാവേയ്ന്‍ ആണ് സിനിമയുടെ കോസ്റ്റ്യും ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം 'മഹാവീര്യര്‍' ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ - വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം - ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം - ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Mahaveeryar, Costume Revealing video, Nivin Pauly, Asif Ali, abrid shine

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vidyasagar

'ഒരു രാത്രി കൂടി' ചിട്ടപ്പെടുത്തിയത് സമ്മര്‍ ഇന്‍ ബത്‌ലഹേമിനുവേണ്ടിയായിരുന്നില്ല -വിദ്യാസാഗര്‍

Jun 18, 2023


Rahel Makan Kora

പ്രണയിച്ച് കോരയും ഗൗതമിയും;  മനം കവർന്ന് 'റഹേൽ മകൻ കോര'യിലെ ഗാനം

Sep 29, 2023


dulquer, kannur squad

1 min

'കണ്ണൂർ സ്ക്വാഡ്' ഇഷ്ടമായി; മമ്മൂട്ടി ചിത്രത്തിന് അഭിനന്ദനങ്ങളുമായി ദുൽഖർ സൽമാൻ 

Sep 28, 2023

Most Commented