Mammootty
നടന് മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ചു പുറത്തിറങ്ങിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. 'മഹാപര്‍വ്വം' എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ബെന്‍ വര്‍ഗ്ഗീസ് ചെറിയാനാണ് സംഗീതം നല്കി ഗാനം ആലപിച്ചിരിക്കുന്നത്. 'പുലരിപ്പൂ പോലെ ചിരിച്ചും..' എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം നേടിയ സുജേഷ് ഹരിയുടേതാണ് വരികള്‍.
'മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി, തന്റെ അഭിനയജീവിതത്തിന്റെ അഞ്ച് ദശകങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍, ഒരു ഗാനം ജന്മദിന സ്നേഹോപഹാരമായി സമര്‍പ്പിക്കുകയാണ്. 'മമ്മൂട്ടി' എന്ന വ്യക്തിയേയും, ചലച്ചിത്രസപര്യയേയും പരിമിതികളില്‍ നിന്നുകൊണ്ട് അടയാളപ്പെടുത്താനുള്ള ചെറുശ്രമമാണ്'- സംഗീത വീഡിയോയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
മമ്മൂട്ടി നായകനായ വിവിധ ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് 'മഹാപര്‍വ്വം' ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര പ്രവര്ത്തകന് സോജു ജോഷ്വ ആണ് ആശയത്തിനും ആവിഷ്കാരത്തിനും പിന്നില്‍. ജെഷിന് അനിമോന് വിഡിയോയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. നോയല്‍ ജേക്കബ് ആണ് പാട്ടിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത്. പ്രോഗ്രാമിങ് നിര്‍വഹിച്ചിരിക്കുന്നതും നോയല്‍ തന്നെ.
Content Highlights: Mahaparvam - Mammootty Sujesh Hari Ben Varghese Noyal Jacob Jeshin Animon Soju Joshua Music album
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..