Meherezylaa - Lyric Video | Maanaadu| Youtube
ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന മാനാടിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മദൻ കർക്കിയുടെ വരികൾക്ക് യുവൻ ശങ്കർ രാജയാണ് ഈണം നൽകിയിരിക്കുന്നത്. യുവൻ ശങ്കർ രാജയ്ക്കൊപ്പം റിസ്വാൻ, രാജ ഭവതരണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിമ്പുവിന്റെ 45-ാമത്തെ സിനിമയാണ് മാനാട്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്.
അബ്ദുൽ ഖാലിക്ക് എന്ന കഥാപാത്രത്തെയാണ് ചിമ്പു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എസ് എ ചന്ദ്രശേഖർ, എസ്.ജെ. സൂര്യ, കരുണാകരൻ, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരൻ, ഉദയ, ഡാനിയൽ ആനി പോപ്പ്, രവികാന്ത് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഛായാഗ്രഹണം റിച്ചർഡ് എം നാഥ് നിർവ്വഹിക്കുന്നു. മറ്റു ഭാഷകൾക്കൊപ്പം മലയാളത്തിലും മാനാട് പ്രദർശനത്തിനെത്തും.
content highlights : maanadu movie song yuvan shankar raja Silambarasan kalyani priyadarshan venkat prabhu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..