മാമന്നനിലെ ജിഗു ജിഗു റെയിൽ എന്ന ഗാനരംഗത്തിൽ എ.ആർ. റഹ്മാൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്
മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമന്നൻ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. യുഗഭാരതി എഴുതി എ.ആർ. റഹ്മാൻ ഈണമിട്ട് ആലപിച്ച ജിഗു ജിഗു റെയിൽ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ലിറിക് വീഡിയോ ആയാണ് ഗാനം എത്തിയിരിക്കുന്നത്.
എ.ആർ. റഹ്മാൻ, മാരി സെൽവരാജ്, കോറിയോഗ്രാഫർ സാൻഡി എന്നിവർക്കൊപ്പം മാമന്നനിൽ മുഖ്യവേഷങ്ങളിലെത്തുന്ന വടിവേലുവും ഉദയനിധി സ്റ്റാലിനും ഗാനരംഗത്തിലുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. എ.ആർ. റഹ്മാൻ നൃത്തച്ചുവടുകൾ വെയ്ക്കുന്ന ഗാനം എന്ന പ്രത്യേകതയും ജിഗു ജിഗു റെയിലിനുണ്ട്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് ചിത്രത്തിലേതായി പുറത്തുവന്ന രാസാ കണ്ണ് എന്ന ഗാനം മികച്ച പ്രതികരണം നേടിയിരുന്നു. നടൻ വടിവേലുവാണ് ഈ ഗാനം ആലപിച്ചത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് 'മാമന്നന്‍'. ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, വടിവേലു, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നന്‍. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു.
Content Highlights: maamannan movie second song, jigu jigu rail song from maamannan, a r rahman song, mari selvaraj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..