-
യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്ത് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. തന്നെ സ്നേഹിക്കുന്ന, സംഗീത യാത്രയ്ക്ക് ഊർജ്ജം പകരുന്ന എല്ലാവർക്കും വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഉദ്യമത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ സംഗീത യാത്രയിൽ എന്റെ ഗുരുക്കൻമാരെക്കുറിച്ച്, എന്റെ റെക്കോഡിങ് അനുഭവങ്ങളെക്കുറിച്ച് ഈ ചാനലൂടെ ഞാൻ നിങ്ങളുമായി സംവദിക്കും. ഞാൻ സംഗീതം നൽകിയ പാട്ടുകളും ഇതിലൂടെ ലഭ്യമാകും.
അതിനേക്കാൾ ഉപരി എന്റെ പാട്ടുകൾ പാടി അയച്ചു തരുന്ന പ്രതിഭകളുണ്ട്. പാടുക മാത്രമല്ല ചിലർ കൊറിയോഗ്രഫി ചെയ്തും അയക്കാറുണ്ട്. അതിൽ മികച്ചതായി തോന്നുന്നവരെ എന്റെ ചാനലിലൂടെ ഞാൻ പരിചയപ്പെടുത്തും. നല്ല കലാകാരൻമാർക്ക് വേണ്ടിയുള്ള ഒരു പ്ലാറ്റ് ഫോം ഒരുക്കുക എന്ന ലക്ഷ്യവും ഇതിന് പിറകിലുണ്ട്. നിങ്ങളിൽ ചിലർ ഭാവിയിൽ എനിക്ക് വേണ്ടി പാട്ടുപാടിയേക്കാം- ജയചന്ദ്രൻ പറയുന്നു.
Content Highlights: Music Director M Jayachandran Launches Youtube channel, Songs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..