മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറിലെ ഐറ്റം ഡാന്‍സിന്റെ വീഡിയോ പുറത്തിറങ്ങി. ഗോവന്‍ മോഡലായ വാലുച്ച ഡിസൂസയാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ദീപക് ദേവ് സംഗീതം നല്കിയ റഫ്ത്താര എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയാണ്.
ഗോവയില്‍ ജനിച്ച വാലുച്ച പോര്‍ച്ചുഗീസ്-ജര്‍മന്‍ വംശജയാണ്. സ്കൂള്‍ പഠനത്തിന് ശേഷം പതിനാറാം വയസ്സു മുതല്‍ മോഡലിങ് രംഗത്ത് സജീവമാവുകയായിരുന്നു. മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ബോഡി ബ്യൂട്ടിഫുള്‍ പട്ടം സ്വന്തമാക്കിയതാണ് കരിയറില്‍ വഴിത്തിരിവായത്.
ഷാരൂഖ് ഖാനൊപ്പം പെപ്സിയുടെ പരസ്യത്തിലാണ് വാലുച്ച ആദ്യമായി അഭിനയിച്ചത്. പിന്നീട് പല പ്രമുഖ ബ്രാന്‍ഡുകളുടെയും പരസ്യത്തില്‍ മോഡലായി ഇവരെത്തി. ഷാരൂഖ് ഖാന് നായകനായ 'ഫാന്‍' എന്ന ചിത്രത്തിലൂടെ മുപ്പത്തിയാറാമത്തെ വയസ്സിലാണ് വാലുച്ച സിനിമാ അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ ബേല ഖന്ന എന്ന കഥാപാത്രത്തെയാണ് ഇവര്‍ അവതരിപ്പിച്ചത്.
'ടൈം ടു ഡാന്‍സ്' എന്ന ചിത്രത്തിലാണ് വാലുച്ചയിപ്പോള് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനായ സൂരജ് പഞ്ചോളിയാണ് ചിത്രത്തിലെ നായകന്.
Content Highlights : Lucifer Movie Item Dance Number Valucha Lucifer Prithviraj Mohanlal Manju Warrier Murali Gopy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..