ലയാളത്തിന്റെ പ്രിയപ്പെട്ട പ്രണയഗാനങ്ങള്‍ പുതുമയാര്‍ന്ന പശ്ചാത്തലത്തില്‍ പുനരവതരിപ്പിക്കുകയാണ് ലവേഴ്‌സ് മെഡ്‌ലി എന്ന വീഡിയോ ആല്‍ബത്തില്‍.

രതീഷ് ശങ്കറിന്റേതാണ് ആശയം. ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും രതീഷ് തന്നെ. ഒരു നറുപുഷ്പമായ്, നിന്‍ പ്രണയത്തിന്‍ താമരനൂലില്‍, എന്തെ ഇന്നും വന്നീല, കരളേ നീ കൈപിടിച്ചാല്‍ തുടങ്ങിയ ഗാനങ്ങളിലാണ് പ്രകൃതിസൗന്ദര്യത്തില്‍ ചാലിച്ച ദൃശ്യങ്ങള്‍ രചിച്ചിരിക്കുന്നത്.

ജി. ഹരികൃഷ്ണനാണ് സംവിധനാം. ഛായാഗ്രഹണം: നവീന്‍ ദില്‍, എഡിറ്റര്‍: അഭിലാഷ് ആനന്ദ്, കളറിസ്റ്റ്: അഖില്‍ പ്രസാദ്.