ശോഭയെ വീഴ്ത്താന്‍ പതിനെട്ടടവും പയറ്റി ദിനേശന്‍:നിവിന്‍-നയന്‍ കോമ്പോയിലെ ഗാനം

നിവിന്‍ പോളി-നയന്‍താര താരജോഡികളെ ഒന്നിപ്പിച്ച് ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലെ പുതിയ വീഡിയോ ഗാനം പുറത്ത്.. വരവായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നതും ഷാന്‍ തന്നെയാണ്. 

സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയെന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ക്കും തമിഴ് താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented