മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ "ലോകമേ" മമ്മൂട്ടി റിലീസ് ചെയ്തു. ക്ലബ് എഫ് എം -ൽ റേഡിയോ ജോക്കി ആയിരുന്ന ഏകലവ്യൻ സുഭാഷ് പാടി സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയ "ലോകമേ" എന്ന റാപ് സോങ്ങ് മ്യൂസിക്ക് സിം​ഗിളായി പുറത്തിറക്കിയിരിക്കുന്നത് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസാണ്. മംമ്തയുടെ ആദ്യ നിർമാണ സംരംഭമാണിത്.

സമകാലിക വിഷയങ്ങളിൽ ഇടപെടാനും പ്രതികരിക്കാനും അതിനെ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അവരോട് സംവദിക്കുകയാണ് ഏകലവ്യൻ തന്റെ വരികളിലൂടെ.

ഒരു വലിയ ക്യാൻവാസിൽ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കമർഷ്യൽ പാക്കേജ് ആണ് സംവിധായകൻ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്.സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാർ മെട്ടയിൽ.

അഭിനന്ദൻ രാമാനുജം ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രസന്ന മാസ്റ്റർ നൃത്താസംവിധാനം ചെയ്തിരിക്കുന്നു. എല്ലാ സാങ്കേതിക മേഖലകളിലും കാണുന്ന പൂർണതയാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് കോക്കനട്ട് ബഞ്ച് ക്രീയേഷൻസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ. മ്യൂസിക് മാസ്റ്ററിങ് ഇജാസ് അഹമ്മദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോജ് വസന്തകുമാർ. പിആർ ഒ ആതിര ദിൽജിത്ത്, ദിൽജിത്ത് കെ എൻ

Content Highlights : Lokame Music Single Mamtha Mohandas Productions Ekalavyan Bani Chand