കൊച്ചി: കോവിഡിൽ വലയുന്ന ലോകത്തിന് ആശ്വാസം പകരാൻ പാട്ടുപാടി മലയാളത്തിന്റെ പ്രിയ ഗായകർ.

ഗായികമാരായ കെ.എസ്. ചിത്ര, സുജാതാ മോഹൻ, റിമി ടോമി, ശ്വേതാ മോഹൻ, ജ്യോത്സ്‌ന, രഞ്ജിനി, പ്രീത, രാജലക്ഷ്മി, ശരത്, അഫ്‌സൽ, കാവാലം ശ്രീകുമാർ, വിധു പ്രതാപ്, ശ്രീറാം ദേവാനന്ദ് തുടങ്ങി 23 പേർ ചേർന്നാണ് ഫെയ്സ്ബുക്കിൽ പാട്ട് പങ്കുവെച്ചത്.

തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കെ.എസ്. ചിത്രയാണ് ‘ലോക സമസ്താ സുഖിനോ ഭവന്തു’ എന്ന് പേരിട്ട വീഡിയോ പുറത്തുവിട്ടത്.

1972-ൽ പുറത്തിറങ്ങിയ ‘സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി പുകഴേന്തി സംഗീതം നൽകി എസ്. ജാനകി പാടിയ ‘ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ഗാനമാണ് 23 പേർ ചേർന്ന്് ആലപിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലിരുന്ന് പല സമയങ്ങളിൽ റെക്കോഡ്‌ ചെയ്ത ഗാനഭാഗങ്ങൾ ചേർത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

Content Highlights: lokam muzhuvan sukham pakaranay, P Bhaskaran, Pukazhenthi