വാഗതനായ ദിനു സത്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ലൈന്‍ ഓഫ് മര്‍ഡര്‍' എന്ന ഷോര്‍ട്ട് ഫിലിമിന്റെ വീഡിയോ സോങ് റിലീസായി. സുജിത്ത് നായറിന്റെ വരികള്‍ക്ക് ജിതിന്‍ പി. ജയകുമാര്‍ ഈണം പകര്‍ന്ന് ദേവിദാസാണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. റഫീഖ് ചോക്ലി, ജോമോന്‍ ജോഷി, പ്രീതി രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്യാമറ നിഖില്‍ വിജയ് ആണ്.  യുവന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടൈഗര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജൂബിന്‍ 7 ലെന്‍സാണ്.  

അമ്മ ഇല്ലെങ്കിലും അമ്മയുടെ കുറവുകള്‍ ഒന്നും അറിയിക്കാതെ തന്റെ രണ്ട് പെണ്മക്കളെ വളര്‍ത്തുന്ന ഒരച്ഛന്റെ കഥയാണിത്. എന്നാല്‍ ഈ കലികാലത്തില്‍ പെണ്മക്കളെ കൊത്തി പറിക്കാന്‍ നടക്കുന്ന കഴുകന്‍ മാരുടെ ഇടയില്‍ അവരെ പോറലുകള്‍ ഏല്‍ക്കാതെ സംരക്ഷിക്കുക എന്നതും നിസ്സാരമായ കാര്യമല്ല. എന്നാല്‍ മക്കള്‍ക്ക് സംഭവിക്കുന്ന ഒരു ദുരന്തത്തിനു ശേഷം അതിനു പകരം വീട്ടാന്‍ ഇറങ്ങുന്ന ഒരു അച്ഛന്റെ കഥയാണ് ലൈന്‍ ഓഫ് മര്‍ഡര്‍ പറയുന്നത്.

Content highlights : line of murder short film video song released