.
'ലളിതം സുന്ദരം' എന്ന സിനിമയില്‍ ബോംബെ ജയശ്രീ ആലപിച്ച 'മെല്ലെ തൊടണ് നറുമണം...' എന്ന മനോഹരമായ മെലഡി യൂട്യൂബില്‍ റിലീസ് ചെയ്തു. ലിറിക് വീഡിയോയായി റിലീസ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ഗാനത്തിന്റെ റെക്കോഡിങ് രംഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ബിജിബാല്‍ ഈണം പകര്‍ന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്. സന്ദര്‍ഭാനുസൃതമായി ഒരുക്കിയിരിക്കുന്ന ഗാനം ഏറെ ഹൃദയസ്പര്‍ശി കൂടിയാണ്.
ഒടിടി റിലീസായെത്തിയ ലളിതം സുന്ദരം മധു വാര്യരുടെ ആദ്യ സംവിധാനസംരംഭമാണ്. മഞ്ജുവാര്യരും കൊച്ചുമോനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ബിജു മേനോന്‍, മഞ്ജുവാര്യര്‍, രഘുനാഥ്, പലേരി, സറീന വഹാബ്, സുധീഷ്, സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹന്‍, രമ്യ നമ്പീശന്‍, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ അശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളായെത്തുന്ന സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്.
Content Highlights: Lalitham Sundaram Movie Song Melle Thodanu Narumanam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..