അക്ഷയ് കുമാറിന്റെ ലക്ഷ്മി  നവംബര്‍ 9 ന്  ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. കിയാരാ അദ്വാനിയാണ്  രാഘവ ലോറന്‍സ് ഒരുക്കുന്ന ഈ  ചിത്രത്തിൽ  അക്ഷയ്കുമാറിന്റെ നായിക. 

കഴിഞ്ഞ ദിവസം അക്ഷയ് കുമാർ ട്രാൻസ്ജെൻഡറായി നൃത്തമാ‌‌ടുന്ന ലക്ഷ്മിയിലെ ബാം ബോലെ എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഈ ഗാനത്തിന് ലഭിച്ചത്. അക്ഷയ് കുമാറിനൊപ്പം നൂറു കണക്കിന് ട്രാൻസ്ജെൻഡർ നർത്തകരും ഈ ​ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നു.

രാഘവ ലോറൻസിന്റെ തന്നെ കാഞ്ചന എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായി ലക്ഷ്മി ദീപാവലിയോ‌ടനുബന്ധിച്ചാണ്  റിലീസ് ചെയ്യുന്നത്.