നടന് അജു വര്‍ഗീസും മലയാളത്തിന്റെ യുവ സംഗീത സംവിധായകന് ഷാന്‍ റഹ്മാനും ചേര്‍ന്നാലപിക്കുന്ന ഗാനം തരംഗമാകുന്നു. ലുങ്കിയും തോര്‍ത്തും കൂളിങ് ഗ്ലാസുമണിഞ്ഞ് ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെത്തി, താളത്തില്‍ ചുവടുവച്ച് പാടുന്ന 'ലഹരി ഈ ലഹരി' എന്ന ഗാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അലോഷ്യ പീറ്ററാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട് അലോഷ്യ. ശ്രീജിത്ത് രാജേന്ദ്രന്റെതാണ് വരികള്‍.
'കൊളംബിയന്‍ അക്കാഡമി' എന്ന പുതിയ ചിത്രത്തിലേതാണ് ഈ ഗാനം. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അഖില്‍ രാജ് അടിമാലിയാണ്. അജു വര്‍ഗ്ഗീസ്, സലിം കുമാര്‍, അഞ്ജലി നായര്‍, ധര്മജന്, ബൈജു എന്നിവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം പവി കെ പവനാണ്. മാസ്കോട്ട് മൂവി മേക്കേഴ്സിന്റെ ബാനറില്‍ അന്‍വര്‍ സാദത്തും മൊയ്ദീന് ഷിറാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights :