വാഗത സംവിധായികയായ സീമ ശ്രീകുമാര്‍ ഒരുക്കുന്ന 'ഒരു കനേഡിയന്‍ ഡയറി' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വിദ്യാധരന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. കൂടാതെ സംഗീത സംവിധായകന്‍ ശരത്, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ഗായകന്‍ ഉണ്ണിമേനോന്‍, അഭിനേതാക്കളായ കൈലാഷ്, കലാഭവന്‍ നവാസ്, എഴുത്തുകാരി കെ പി സുധീര, സംവിധായകന്‍ ബഷീര്‍ എന്നിവരും ഗാനം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചു.

ഉണ്ണിമേനോനും സംവിധായിക സീമ ശ്രീകുമാറും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന 'കുറ്റാലം കുളിരുണ്ട്' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. കെ.എ ലത്തീഫ് ചിട്ടപ്പെടുത്തിയ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശിവകുമാര്‍ വാരിക്കരയാണ്.
 
80 ശതമാനത്തിലേറെ കാനഡയില്‍ വച്ച് ചിത്രീകരിച്ച ചിത്രം ഡിസംബറിലാകും തിയേറ്റര്‍ റിലീസായി പ്രേക്ഷകരിലേക്ക് എത്തുക. പുതുമുഖങ്ങളായ പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിംറാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളും പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍, മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍, രാഹുല്‍ കൃഷ്ണന്‍, മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര , അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍, അസി.ഡയറക്ടര്‍- പ്രവിഡ് എം, പശ്ചാത്തല സംഗീതം- ഹരിഹരന്‍ എം.ബി,സൗണ്ട് എഫക്ട്- ധനുഷ് നായനാര്‍, എഡിറ്റിങ്ങ് - വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുജയ് കുമാര്‍.ജെ.എസ്സ്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ നവംബര്‍ 27ന് പുറത്തിറങ്ങും.

Content Highlights: Kuttalam Song OruCanadianDiary UnnimenonllSeema Sreekumar MVSreekumar VSivakumarll