പ്രണയ ദിനത്തിൽ ചാക്കോച്ചന്റെ റൊമാന്റിക് മെലഡി; 'ഒറ്റി'ലെ ആദ്യ ഗാനം പുറത്ത്


ശ്വേതയുടെ ശബ്ദത്തിൽ ചാക്കോച്ചന്റെ പ്രണയഗാനം, അരവിന്ദ് സാമിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ഒറ്റ് സിനിമയിലെ ആദ്യ ഗാനം പുറത്ത്

​ഗാനരം​ഗത്തിൽ‌ നിന്ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാലന്റൈൻസ് ദിനത്തിൽ പുറത്തിറങ്ങിയ ഒരേ നോക്കിൽ എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡി ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്.

തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് തമിഴിലും ഒരേ സമയം ഒരുങ്ങുന്നുണ്ട്. തമിഴിൽ രെണ്ടഗം എന്ന പേരിലാണ് ഒരുങ്ങുന്നത്.

ആമിന റഫീഖാണ് തമിഴിലെ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചാക്കോച്ചന്റെ വേറിട്ട ഗെറ്റപ്പ് ശ്രദ്ധയാകർഷിച്ചിരുന്നു. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സാമി മലയാളത്തിലെത്തുന്ന ചിത്രത്തിൽ ജാക്കി ഷെറോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാക്കോച്ചൻ സിനിമയിലെത്തി 25 വർഷങ്ങൾക്ക് ശേഷമാണ് ആദ്യ തമിഴ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിൽ തെലുങ്ക് താരം ഈഷ റബ്ബയാണ് നായിക.

അടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്‌കർ, സിയാദ് യദു, അനീഷ് ഗോപാൽ, ലബാൻ റാണെ, ശ്രീകുമാർ മേനോൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദി ഷോ പീപ്പിൾ ന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സഞ്ജീവാണ്.

സംഗീതവും ബി.ജി.എമ്മും നിർവഹിച്ചിരിക്കുന്നത് എ.എച്ച് കാശിഫാണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ. ഛായാഗ്രാഹണം- ഗൗതം ശങ്കർ. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. ആക്ഷൻ: സ്റ്റണ്ട് സിൽവ.

വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. മെയ്ക്കപ്പ്- റോണക്‌സ് സേവ്യർ. സൗണ്ട് ഡിസൈണർ രംഗനാഥ് രവി. കലാസംവിധാനം: സുഭാഷ് കരുണ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, കൊറിയോഗ്രാഫർ: സജ്‌ന നജാം, പ്രൊഡക്ഷൻ കൺട്രോളർ: സുനിത് ശങ്കർ, കാസ്റ്റിംഗ് ഡയറക്ടർ: ഷനീം സാവേദ്, റീ-റെക്കോർഡിംഗ് മിക്‌സർ: കണ്ണൻ ഗണപത്, സ്റ്റിൽസ്: റോഷ് കൊളത്തൂർ, ഢഎത: പ്രോമിസ്, ഡിസൈനുകൾ: യെല്ലോടൂത്ത്‌സ്, കളറിംഗ്: ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ്: സുജിത്ത് സദാശിവൻ, അഡീഷണൽ ഛായാഗ്രഹണം: വിജയ്

പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. പി.ആർ.ഒ ആതിര ദിൽജിത്ത്.

Content Highlights : Kunchacko Boban Aravind Swamy movie Ottu song Eesha Rebba Shweta Mohan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented