കുമാരിയിലെ പ്രണയം മൂളിയ ഗാനം; "ശിലകൾക്കുള്ളിൽ" വീഡിയോ പുറത്ത്


ഐശ്വര്യ ലക്ഷ്മിയുടെ കുമാരി എന്ന കഥാപാത്രവും ഷൈൻ ടോമും തമ്മിലുള്ള രം​ഗങ്ങളാണ് ​ശിലകൾക്കുള്ളിൽ എന്ന ഗാനത്തിലുള്ളത്.

കുമാരിയിൽ ഐശ്വര്യ ലക്ഷ്മിയും ഷൈൻ ടോം ചാക്കോയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

നിർമൽ സഹദേവ് സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിലെത്തുന്ന കുമാരിയിലെ ശിലകൾക്കുള്ളിൽ എന്ന പ്രണയ ഗാനം റിലീസായി. തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം ലഭിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, സ്‌ഫടികം ജോർജ്, ജിജു ജോൺ, തൻവി റാം, ശിവജിത് പദ്മനാഭൻ, രാഹുൽ മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

ഐശ്വര്യ ലക്ഷ്മിയുടെ കുമാരി എന്ന കഥാപാത്രവും ഷൈൻ ടോമും തമ്മിലുള്ള രം​ഗങ്ങളാണ് ​ശിലകൾക്കുള്ളിൽ എന്ന ഗാനത്തിലുള്ളത്. ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കുമാരി കേരളമൊട്ടാകെ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന കുമാരി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം നിർവഹിക്കുന്നു. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം.

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി -എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് -ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ -ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -ഹാരിസ് ദേശം, മേക്ക്‌അപ്പ് -അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം -സ്റ്റെഫി സേവിയർ, ലിറിക്‌സ് -കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് -ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ -ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് -സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് -ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് -അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ -സിങ്ക് മീഡിയ, സ്റ്റിൽസ് -സഹൽ ഹമീദ്, ഡിസൈൻ -ഓൾഡ് മങ്ക്സ്, ഡിസ്ട്രിബൂഷൻ -ഹെഡ് ബബിൻ, മാർക്കറ്റിംഗ് -ബിനു ബ്രിങ്ഫോർത്ത്, പ്രൊമോഷൻ കൺസൽട്ടന്റ് -വിപിൻ, പി ആർ ഒ -പ്രതീഷ് ശേഖർ.

Content Highlights: kumari video song out, shilakalkkullil song by jakes bejoy, aishwarya lekshmi and shine tom chacko

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented