ഗ്രാമീണത തുളുമ്പുന്ന ദൃശ്യഭംഗി, കുമാരിയിലെ ആദ്യ ഗാനം "മന്ദാരപ്പൂവേ" ഇതാ


ആവണി മൽഹാർ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

കുമാരിയിൽ ഐശ്വര്യ ലക്ഷ്മി | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

അഭിനേത്രി എന്നതിനപ്പുറം സിനിമാ നിർമാണത്തിലും പങ്കാളിയാകുന്ന ഐശ്വര്യാ ലക്ഷ്മിയുടെ ആദ്യ ചിത്രമാണ് കുമാരി. ഗ്രാമീണത തുളുമ്പുന്ന ദൃശ്യ ഭംഗികൊണ്ട് വർണാഭമായ കുമാരിയിലെ ആദ്യ ഗാനം മന്ദാരപ്പൂവേ റിലീസായി. ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ ജോ പോൾ ആണ് മന്ദാരപ്പൂവേ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആവണി മൽഹാർ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

പൃഥ്വിരാജ് ചിത്രം രണത്തിനുശേഷം നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരിയിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, തൻവി റാം, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, സ്വാസിക, ശിവജിത് പദ്മനാഭൻ എന്നിവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഫസൽ ഹമീദും നിർമൽ സഹദേവുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയാമേനോൻ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് ഒക്ടോബർ 28ന് തിയേറ്ററുകളിലെത്തും.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം.

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി -എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് -ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ -ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -ഹാരിസ് ദേശം, മേക്ക്‌അപ്പ് -അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം -സ്റ്റെഫി സേവിയർ, ​ഗാനരചന -കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് -ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ -ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് -സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് -ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് -അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ -സിങ്ക് മീഡിയ, സ്റ്റിൽസ് -സഹൽ ഹമീദ്, ഡിസൈൻ -ഓൾഡ് മങ്ക്സ്, പ്രൊമോഷൻ കൺസൽട്ടന്റ് -വിപിൻ കുമാർ, മാർക്കറ്റിങ് -ബിനു ബ്രിങ് ഫോർത്ത്, ഡിസ്ട്രിബൂഷൻ ഹെഡ് -ബബിൻ, പി ആർ ഓ: എ.എസ്.ദിനേശ്, പ്രതീഷ് ശേഖർ.

Content Highlights: kumari song mandarappoove released, aishwarya lekshmi movie kumari

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented