ല്ല നടിയെന്നു മാത്രമല്ല, തരക്കേടില്ലാത്ത പിന്നണിഗായികയെന്ന രീതിയിലും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്, രമ്യ നമ്പീശന്‍. രമ്യ പാടിയ ആണ്ടെലോന്റെയും വിജന സുരഭിയുമെല്ലാം ഇന്നും ഗാനമേളകളിലെ സ്ഥിരം ഹിറ്റ് ഗാനങ്ങളാണ്.

ഇപ്പോഴിതാ രമ്യയുടെ ശബ്ദത്തില്‍ പുറത്തു വന്നിരിക്കുന്ന പുതിയൊരു ആല്‍ബമാണ് വാര്‍ത്തയാകുന്നത്. വയനാട്ടിലെ നാട്ടിന്‍പുറങ്ങളില്‍ ചെന്നപ്പോള്‍ കേട്ട 'കമ്പളപ്പാട്ട്' എന്ന ഗാനരൂപമാണ് കു ഹു കുവിനാധാരമെന്ന് ടീം പറയുന്നു. കമ്പാളകളി എന്ന കലാരൂപമാണ് വരികള്‍ക്ക് പ്രചോദനമായിരിക്കുന്നത്.

നാടന്‍ പാട്ടിന്റെ ഈണത്തില്‍ തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബാലെ, ചാരുലത തുടങ്ങിയ മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധ നേടി ശ്രുതി നമ്പൂതിരി-സുദീപ് പാലനാട് കൂട്ടുകെട്ടിലാണ് കു ഹു കു എന്ന ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. നീല്‍ ഡീക്കുഞ്ഞയാണ് ഛായാഗ്രഹണം.

Content Highlights : kuhuku full song ramya nambeesan shruthi namboodiri sudeep palanad