കൃഷ്ണശങ്കർ, ദുർ​ഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കുടുക്ക് 2025ലെ പ്രണയ ​ഗാനം പുറത്തിറങ്ങി. ‘മാരൻ മറുകിൽ ചോരും’ എന്നു തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും ഭൂമിയും ചേർന്നാണ്.  ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ഭൂമിയാണ് സം​ഗീതം നൽകിയിരിക്കുന്നത്.

ബിലഹരിയാണ് ചിത്രം ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ, അജു വർഗീസ്‌, സ്വാസിക, രഘുനാഥ് പലേരി തുടങ്ങിയവരാണ് ‘കുടുക്ക് 2025’ൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥാണ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. 

Content Highlights : Kudukku 2025 Movie song Bilahari SV Krishnasankar Durga Krishna Sid Sriram Bhoomee