സിംഗിൾ വിഎഫ്എക്സ് ഷോട്ടിൽ മാരൻ തമിഴ് വേർഷൻ, സിദ് ശ്രീറാം വീണ്ടും


DrikFX എന്ന ചെറുപ്പക്കാരാണ് ഈ മനോഹരമായ ആവിഷ്കാരത്തിനു പിന്നിൽ. 

കുടുക്ക് 2025-ൽ കൃഷ്ണശങ്കറും ദുർ​ഗാ കൃഷ്ണയും | Photo: Screengrab

കൃഷ്ണശങ്കർ, ദുർഗ കൃഷ്ണ എന്നിവരഭിനയിച്ച് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത കുടുക്കിലെ സൂപ്പർ ഹിറ്റായ മാരൻ ​ഗാനത്തിന്റെന്റെ തമിഴ് പതിപ്പ് ശ്രദ്ധയാകർഷിക്കുന്നു. മുഴുവൻ ഗാനവും ഒരു ലോങ്ങ് സിംഗിൾ ടേക്ക് ഷോട്ട് പോലെ വി.എഫ്.എക്സിൽ ചെയ്തിരിക്കുകയാണ്.

DrikFX എന്ന ചെറുപ്പക്കാരാണ് ഈ മനോഹരമായ ആവിഷ്കാരത്തിനു പിന്നിൽ.

ബിലഹരി സംവിധാനം ചെയ്ത ചിത്രം കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് നിർമിച്ചിട്ടുള്ളത്. ഭൂമി സംഗീതം നിർവഹിച്ച ​ഗാനത്തിന് ടിറ്റോ തങ്കച്ചനാണ് തമിഴ് വരികൾ എഴുതിയിരിക്കുന്നത്. സിദ് ശ്രീറാമും ഭൂമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷൈൻ ടോം ചാക്കോ, സ്വാസിക, അജു വർഗീസ്, റാം മോഹൻ, രഘുനാഥ്‌ പലേരി മുതലായവരാണ് മറ്റഭിനേതാക്കൾ. റൊമാന്റിക് ത്രില്ലർ എന്ന ജോണറിനു പുറമെ ആക്ഷനും വേണ്ട പ്രാധാന്യം കൊടുത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ആഗസ്റ്റ് 25ന് ചിത്രം കേരളത്തിലും ജിസിസി രാജ്യങ്ങളിലും പ്രദർശനത്തിനെത്തും.

Content Highlights: kudukku 2025, maaran tamil song, sid sreeram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented