ന്റെ പ്രിയഗാനത്തിന് ശബ്ദം നല്‍കിയ പാക് പെണ്‍കുട്ടിയെ തേടി മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. ഭരതന്‍ സംവിധാനം ചെയ്ത ചമയത്തിലെ പ്രശസ്തമായ രാജഹംസമേ എന്ന ഗാനമാണ് നസിയ ആമീന്‍ എന്ന പാകിസ്താന്‍ സ്വദേശിനി ആലപിച്ചിരിക്കുന്നത്. ജോണ്‍സണ്‍ ഈണമിട്ട ഈ ഗാനം ചിത്രയുടെ കരിയറിലെ പ്രധാനപ്പെട്ട പത്ത് ഗാനങ്ങളിലൊന്നാണ്. 

പെണ്‍കുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ട ചിത്ര തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. സസിയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടെന്നും സംഗീതത്തിന് ജാതിയുടെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലെന്നും ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നേരത്തെ വീട്ടിൽവച്ച് രാജഹംസമേ പാടി റെക്കോഡ് ചെയ്ത് ചന്ദ്രലേഖ എന്ന വീട്ടമ്മയും ശ്രദ്ധേയയായിരുന്നു. ഈ ഗാനം യൂട്യൂബിൽ വൻ ഹിറ്റായതാണ് ചന്ദ്രലേഖയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നത്.