സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന് പിറന്നാള്‍ സമ്മാനവുമായി മലയാളത്തിന്റെ സ്വന്തം കെ.എസ്. ചിത്ര. ജനുവരി ഏഴിനായിരുന്നു റഹ്‌മാന്റെ പിറന്നാള്‍ ദിനം. 

മെയ് മാദം എന്ന ചിത്രത്തിലെ എന്‍മേല്‍ വിഴിന്ത മഴൈത്തുളിയേ എന്ന ഗാനം ആലപിച്ചാണ് ചിത്ര റഹ്‌മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 

പിറന്നാള്‍ ആശംസകള്‍ റഹ്‌മാന്‍, മനോഹരമായ ഗാനങ്ങള്‍  എനിക്ക് ആലപിക്കാന്‍ അവസരം നല്‍കിയതില്‍ ഞാന്‍ താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും മനോഹരമായ പാട്ടുകള്‍ കേള്‍ക്കാന്‍ ഞാനും ആരാധകരും കാത്തിരിക്കുന്നു. ദീര്‍ഘായുസ്സുണ്ടാകട്ടെ.. - ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിത്ര പറഞ്ഞു.

Content Highlights:  Ks Chithra sings for Rahman, en mel vizhuntha mazhai thuliye song,  may madham​ Movie, Birthday gift