അത് ദൈവത്തിന്റെ തീരുമാനമായിരുന്നില്ല, കാലത്തിനു മുറിവുണക്കാനുമാകില്ല; നന്ദനയുടെ ജന്മദിനത്തിൽ ചിത്ര


ഞങ്ങളെ രണ്ടു പേരെയും  ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോൾ ഞങ്ങൾ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും

നന്ദന, നന്ദനയ്‌ക്കൊപ്പം ചിത്ര| Photo: Mathrubhumi Archives

കള്‍ നന്ദനയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവച്ച് ഗായിക ചിത്ര. നന്ദനയുടെ വേര്‍പാട് നല്‍കിയ മുറിവിന്റെ ആഴം വ്യക്തമാക്കി കൊണ്ടുള്ള ഈ കുറിപ്പ് ഏവരെയും കണ്ണീരണിയിക്കുകയാണ്. കാലത്തിന് മുറിവുണക്കാനാകില്ലെന്നും നന്ദനയുടെ വേര്‍പാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ലെന്നും ചിത്ര പറയുന്നു. ഒരു ദിവസം തന്റെ മകള്‍ക്കരിലേക്ക് എത്തുന്നതിനെക്കുറിച്ചും ചിത്ര കുറിക്കുന്നു.

'കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടമെന്തെന്ന് ശരിക്കും ദൈവത്തിന് അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. ഈ ദുഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും കാലം എത്ര കഴിഞ്ഞാലും. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നു പോകുന്നു. ഞങ്ങളെ രണ്ടു പേരെയും ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍' .-ചിത്ര കുറിച്ചു.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ല്‍ വിഷുവിന് ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണായിരുന്നു മരണം. മരിക്കുമ്പോള്‍ എട്ടു വയസ്സായിരുന്നു നന്ദനയ്ക്ക്.

രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാര്‍മുകില്‍ വര്‍ണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ആലപിച്ചതെന്ന് ചിത്ര പറഞ്ഞിരുന്നു. വലിയ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നല്‍കി.

നന്ദനയുടെ വിയോഗത്തിന് ശേഷം ചിത്ര സംഗീത ലോകത്ത് നിന്ന് മാറി നിന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സംഗീത ലോകത്ത് തിരിച്ചെത്തിയത്.

Content Highlights : KS Chithra On daughter Nandana Bitrthday

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented