തന്റെ സിനിമാ സംഗീത ജീവിതത്തിലെ മികച്ച ഗാനങ്ങളിലൊന്നായ മഞ്ഞള്‍ 'പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി' മനോഹരമായി അവതരിപ്പിച്ച കുഞ്ഞുവാവയെ തേടി കെ.എസ് ചിത്ര.
കരിമഷി കൊണ്ട് കണ്ണെഴുതി വട്ടപൊട്ടിട്ട് നിഷ്‌ക്കളങ്കമായി പാട്ടുപാടുന്ന ഈ കുഞ്ഞു വാവ കുറച്ചു നാളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ആര്‍ക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് ചോദിച്ചുകൊണ്ട് ചിത്ര തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗായകന്‍ ശ്രീനിവാസും ഗായിക രൂപ രേവതിയും ചിത്രയുടെ പോസ്റ്റിന് താഴെ കുട്ടിയെ അഭിനന്ദിച്ചിട്ടുണ്ട്.
ഹരിഹരന്റെ നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ ഒ. എന്‍.വി കുറുപ്പ് രചിച്ച് ബോംബെ രവി ചിട്ടപ്പെടുത്തിയ ഈ ഗാനമാണ് 1986 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ചിത്രക്ക് നേടിക്കെടുത്തത്.