-
ജിനോയ് ജിബിത് സംവിധാനം ചെയ്യുന്ന കോഴിപ്പോരിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആദ്യത്തെ നോക്കില്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജിപാലും ആന്‍ ആമിയും ചേര്‍ന്നാണ്. വിനായക് ശശികുമാരിന്റെ വരികള്‍ക്ക് ബിജിപാല്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
'കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ' ശ്രദ്ധ നേടിയ വീണ നന്ദകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൊച്ചി നഗരത്തിനടുത്തുള്ള കിടങ്ങൂര്‍ എന്ന ഗ്രാമത്തിലെ ഗാഗുല്‍ത്താ ലെയ്നിലെ താമസക്കാരായ അയല്‍വാസികളായ മേരിയുടെയും ബീനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ് കോഴിപ്പോര്.
പൗളി വത്സന്, ജോളി ചിറയത്ത് എന്നിവരാണ് പ്രധാന വേഷത്തില്‍. ഇവരോടൊപ്പം വീണ നന്ദകുമാര്‍, ഇന്ദ്രന്‍സ്, നവജിത് നാരായണന് , സോഹന്‍ സീനുലാല്‍, അഞ്ജലി നായര്‍, ജിനോയ് ജനാര്ദ്ദനന്, പ്രവീണ്‍ ടി.ജെ., അസീസ് നെടുമങ്ങാട്, ജിബിറ്റ് ജോര്‍ജ്, സരിന്, ശങ്കര്‍ ഇന്ദുചൂഡന്, ഷൈനി സാറ, മേരി എരമല്ലൂര്‍, ഗീതി, നന്ദിനി ശ്രീ, സമീക്ഷ നായര്‍, ഹര്‍ഷിത് സന്തോഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാവുന്നു.വി.ജി. ജയകുമാറാണ് നിര്‍മാണം
Content highlights : Kozhipporu Malayalam movie Song Bijipal Anne Amie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..