നവാ​ഗതനായ വൈശാഖ് ജോജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത കൂറയിലെ സ്പാനിഷ് - ഇംഗ്ലീഷ് ഗാനം - 'ഫ്ലെമെങ്കോ' ശ്രദ്ധ നേടുന്നു. അമിത് കുമാറിന്റെ വരികൾക്ക് നിതിൻ പീതാംബരൻ സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് സം​ഗീത സംവിധായകനും കീർ‌ത്തി ആനന്ദും ചേർന്നാണ്. ഗാനം ആലപിച്ച കീർത്തി ആനന്ദ് തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജെൻസി ജെയ്സനെ അവതരിപ്പിക്കുന്നത്.

വാർത്തിക്കാണ്  നായകവേഷത്തിലെത്തുന്നത്. നിതിൻ പീതാംബരൻ സംഗീതം നൽകിയ 'ഇതൾ', ഏ.ജി ശ്രീരാഗ് സംഗീതം നൽകിയ 'ഇതു കനവോ' എന്നീ ഗാനങ്ങൾ നേരത്തേ റിലീസ് ചെയ്തിരുന്നു.

അരുൺ കൂത്താടത്താണ്  ചിത്രത്തിൻറെ ഛായാഗ്രഹണം, എഡിറ്റിംഗ് വൈശാഖ് ജോജൻ, കലാസംവിധാനം അതുൽ സദാനന്ദൻ. ജോജൻ സിനിമാസാണ് നിർമാണം.


content highlights : koora movie Flamenco Song Keerthi Anand Nithin Peetambaran Varthik Vaisagh Jojan