മനോഹരമായ മറ്റൊരു ഗാനവുമായി സിതാര; 'അന്തരത്തി'ലെ  'കൂടില്ലാ കൂട്ടിൽ' ശ്രദ്ധേയമാകുന്നു


സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീർ ഫിലിം ഫെസ്റ്റിവെലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇൻർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവെലിൻറെ ഉദ്ഘാടന ചിത്രമായി 'അന്തരം' പ്രദർശിപ്പിച്ചിരുന്നു.

'അന്തരത്തി'ലെ ​ഗാനരം​ഗത്തിൽ നിന്ന്

കൊച്ചി: സ്ത്രീ - ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ നേഹ നായികയായ പി.അഭിജിത്ത് സംവിധാനം ചെയ്ത ചിത്രം 'അന്തരത്തി'ലെ വീഡിയോ ​ഗാനം റിലീസായി. കേരളത്തിലെയും തമിഴ്നാട്ടിലെയും ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾക്കൊപ്പം ഗായിക സിതാര കൃഷ്ണകുമാറും ചേർന്നാണ് ഗാനം റിലീസ് ചെയ്തത്. മ്യൂസിക് 247 ലൂടെയാണ് പാട്ട് പുറത്തിറങ്ങിയത്. സംഗീതം രാജേഷ് വിജയ്. പിന്നണി ഗായകനായ രാജേഷ് വിജയ് ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന സിനിമയാണ് അന്തരം. ഗാനരചന അജീഷ്ദാസൻ.

ഫോട്ടോ ജേർണലിസ്റ്റ് പി.അഭിജിത്തിൻ്റെ ആദ്യ സിനിമയാണ് അന്തരം. ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെൻററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനാണ് പി അഭിജിത്ത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീർ ഫിലിം ഫെസ്റ്റിവെലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇൻർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവെലിൻറെ ഉദ്ഘാടന ചിത്രമായി 'അന്തരം' പ്രദർശിപ്പിച്ചിരുന്നു. ജയ്പൂർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവെൽ, ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവെൽ തൃശ്ശൂർ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

കോൾഡ് കേസ്, എസ് ദുർഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ നായരാണ് ചിത്രത്തിലെ നായകൻ. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് 2016-ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാൻസ് ആക്റ്റിവിസ്റ്റുമായ എ.രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജീവ് വെള്ളൂർ, ഗിരീഷ് പെരിഞ്ചേരി, എൽസി സുകുമാരൻ, വിഹാൻ പീതാംബരൻ, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സൺ, സിയ പവൽ, പൂജ, മുനീർഖാൻ, ജോമിൻ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുൽരാജീവ്, ബാസിൽ. എൻ ,ഹരീഷ് റയറോം, ജിതിൻരാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ബാനർ-ഗ്രൂപ്പ് ഫൈവ് എൻറർടെയ്ൻമെൻറ്സ്, സംവിധാനം- പി. അഭിജിത്ത്, നിർമ്മാതാക്കൾ - ജോജോ ജോൺ ജോസഫ്, പോൾ കൊള്ളന്നൂർ, ജോമിൻ വി ജിയോ, രേണുക അയ്യപ്പൻ, എ ശോഭില, സഹനിർമ്മാതാക്കൾ- ജസ്റ്റിൻ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമൽജിത്ത്, അസോസിയേറ്റ് ഡയറക്ടർ- മനീഷ് യാത്ര, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രൻ, സൗണ്ട് ഡിസൈൻ- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാൻറ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസൻ, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാർ, കാസ്റ്റിംഗ് ഡയറക്ടർ- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂർ, സച്ചിൻ രാമചന്ദ്രൻ, ക്യാമറ അസിസ്റ്റൻറ്- വിപിൻ പേരാമ്പ്ര, അസിസ്റ്റൻറ് ഡയറക്ടേഴ്സ്- രാഹുൽ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫർ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആർ ഒ- പി ആർ സുമേരൻ, പ്രൊഡക്ഷൻ മാനേജർ- പി. അൻജിത്ത്, ലൊക്കേഷൻ മാനേജർ- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോർട്ട്- എ സക്കീർഹുസൈൻ, സ്റ്റിൽസ്- എബിൻ സോമൻ, കെ വി ശ്രീജേഷ്, ടൈറ്റിൽ കെൻസ് ഹാരിസ്, ഡിസൈൻസ്- അമീർ ഫൈസൽ, സബ് ടൈറ്റിൽസ്- എസ് മുരളീകൃഷ്ണൻ, ലീഗൽ അഡ്വൈസർ- പി ബി റിഷാദ്, മെസ് കെ വസന്തൻ, ഗതാഗതം- രാഹുൽ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിൻറെ അണിയറപ്രവർത്തകർ. പി ആർ ഒ -പി ആർ സുമേരൻ

Content Highlights: koodilla koottil song from antharam movie, sithara krishnakumar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented