​'നാലാം മുറ'യിലെ ഗുരു സോമസുന്ദരത്തിന്റെ ഡാൻസ് നമ്പർ, ലോഞ്ച് ചെയ്തത് മലൈക അറോറ


തിങ്ക് മ്യൂസിക് യൂട്യൂബ് ചാനൽ വഴി പുറത്ത് വന്ന ഗാനം സോഷ്യൽ മീഡിയയിൽ ലോഞ്ച് ചെയ്തത് ബോളിവുഡ് നടി മലൈക അറോറയാണ്.

നാലാം മുറയിലെ ​ഗാനരം​ഗത്തുനിന്നും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നാലാംമുറ'. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തുവന്ന 'കൊളുന്ത് നുളളി' എന്ന ഗാനം ശ്രദ്ധേയമാവുകയാണ്.

തിങ്ക് മ്യൂസിക് യൂട്യൂബ് ചാനൽ വഴി പുറത്ത് വന്ന ഗാനം സോഷ്യൽ മീഡിയയിൽ ലോഞ്ച് ചെയ്തത് ബോളിവുഡ് നടി മലൈക അറോറയാണ്. സൂരജ് വി ദേവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം -ഗോപീ സുന്ദർ. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, കലാസംവിധാനം -അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം -നയന ശ്രീകാന്ത്, മേക്കപ്പ് -റോണക്സ് സേവ്യർ, ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്‍‍ൻ‍മെൻറ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ -ജാവേദ് ചെമ്പ്. പി ആർ ഒ - ജിനു അനിൽകുമാർ.

ലക്ഷ്മി ക്രിയേഷൻസിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്. ഒക്ടോബർ 21 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlights: kolunthu nulli song from naalam mura, guru somasundaram and biju menon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented