നോട്ട് ഫോർ സെയിൽ എന്ന മ്യൂസിക്കൽ സ്റ്റോറിയിൽ നിന്ന് | Photo: Screengrab
അനു കുരിശിങ്കൽ തിരക്കഥയും, ഗാനരചനയും, സംവിധാനവും നിർവഹിച്ച 'KNOT FOR SALE' എന്ന മ്യൂസിക്കൽ സ്റ്റോറി ശ്രദ്ധനേടുന്നു. സ്ത്രീധനത്തിന്റെയോ മറ്റെന്തിന്റെയോ പേരിൽ ഭർതൃഗൃഹത്തിൽ നേരിടേണ്ടിവരുന്ന പീഡനത്തിന് അടിമപ്പെടാതെ ജീവിക്കാനുള്ള പ്രചോദനം എന്ന രീതിയിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
അവഗണനകളും ചൂഷണങ്ങളും സമൂഹത്തിൽ നിന്നും, കുടുംബത്തിൽ നിന്നും സ്ത്രീകൾ ഒരുപാട് നേരിടേണ്ടി വരുന്ന വർത്തമാന കാലത്ത് അവൾക്ക് വേണ്ട എല്ലാ പിന്തുണയും കുടുംബം നൽകണം എന്ന സന്ദേശമാണ് ഈ മ്യൂസിക്കൽ സ്റ്റോറി നൽകുന്നത്.
കേരളത്തെ നടുക്കിയ വിസ്മയ കേസിന്റെ വിധി വന്ന ദിവസമാണ് ഗാനം പുറത്തിറങ്ങിയത്. വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത് എന്ന അടിക്കുറിപ്പോടെയാണ് ഗാനം എത്തിയത്. അജ്ന റഷീദ്, സന്ദീപ് രമേശ്, സനൂപ് സുബ്രഹ്മണ്യൻ, ലത ശിവദാസൻ എന്നിവരാണ് മുഖ്യ അഭിനേതാക്കൾ.
രാകേഷ് കേശവനാണ് സംഗീത സംവിധാനവും ആലാപനവും. ഛായാഗ്രഹണം -ആദർശ് പ്രമോദ്, എഡിറ്റിംഗ് -ജിബിൻ ആനന്ദ്, ഡി ഐ -ആൽവിൻ ടോമി. ഓൺറീലിസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് മ്യൂസിക്കൽ സ്റ്റോറിയുടെ നിർമാണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..