എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തിറക്കി. മഴവില്‍ കാവിലെ തിരികള്‍ താഴവെ എന്ന മെലഡി ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. പ്രഭാ വര്‍മ രചിച്ച ഗാനം ഈണമിട്ടിരിക്കുന്നത് എം.ജയചന്ദ്രനാണ്. മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയത്.

ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം-  തമിഴ്‌നാട് അതിര്‍ത്തിയിലാണ്  ചിത്രീകരിച്ചിരിക്കുന്നത്. ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജോയ് മാത്യു, അനു ഹസന്‍ എന്നിവരാണ് അഭിനേതാക്കള്‍.

ഡോ. അന്‍വര്‍ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിലെ ഒരു ഗാനത്തിന് കല്ലറ ഗോപനാണ് ഈണമിട്ടത്. ബിജിബാലിന്റെതാണ് പശ്ചാത്തല സംഗീതം.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‌സിന്റെ ബാനറില്‍ സജീവ് പി കെയും ആന്‍ സജീവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കേണി എന്ന പേരില്‍ ചിത്രം തമിഴിലും ഇറക്കുന്നുണ്ട്.

Content Highlights: Kinar Sithara Krishnakumar Malayalam Movie A Nishad MJayachandran Prabha Varma.