ലോക്ക്ഡൗൺ കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ സെലിബ്രിറ്റികൾ എല്ലാവരും വീട്ടിലിരിപ്പാണ്. പാചകവും വ്യായാമവുമായി ചിലർ സമയം കളയുമ്പോൾ മറ്റു ചിലരാകട്ടെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആരാധകരുമായി സംവദിക്കുകയാണ്. ഒരു കൂട്ടർ ടിക് ടോക്കിൽ വീഡിയോ ചെയ്ത് തകർക്കുകയാണ്.
ഇംഗ്ലണ്ടിന്റെ മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സണാകട്ടെ ടിക് ടോക്കിൽ നൃത്തം ചെയ്താണ് നേരം കളയുന്നത്. പ്രശസ്തമായ ഇന്ത്യൻ ഗാനങ്ങൾക്കൊപ്പം ചുവടുവയ്ക്കുകയാണ് കെവിൻ പീറ്റേഴ്സൺ. അക്കൂട്ടത്തിൽ ജന്റിൽമാൻ എന്ന ചിത്രത്തിലെ ഒട്ടകത്ത കട്ടിക്കോ എന്ന ഗാനത്തിന്റെ വീഡിയോ വെെറലായി. എന്തായാലും പീറ്റേഴ്സണിന്റെ പ്രകടനം സംഗീത സംവിധായകൻ എ.ആർ റഹ്മാനും ഇഷ്ടമായി. ഇൻസ്റ്റഗ്രാമിൽ അദ്ദേഹം അത് പങ്കുവയ്ക്കുകയും ചെയ്തു.
തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ നായകനായ 'അലോ വൈകുണ്ഡപുരമുലോ' എന്ന ചിത്രത്തിലെ 'ബുട്ടബൊമ്മ' ഗാനത്തിനും പീറ്റേഴ്സൺ ചുവടുവച്ചിരുന്നു.
Content Highlights:Kevin pietersen dances with AR Rahman song, ottagatha kattiko, Gentleman Movie