ഗാനരംഗത്തിൽ നിന്ന്
ആലിയ ഭട്ടിനെയും റണ്‍ബീര്‍ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയിലെ കേസരിയാ എന്ന ഗാനം പുറത്തിറങ്ങി. പ്രീതം സംഗീത സംവിധാനം നിർവഹിച്ച ഗാനം അർജിത് സിങ്ങാണ് ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ ശബരീഷ് വർമയാണ് ഗാനരചന. ഹിഷാം അബ്ദുൾ വഹാബും സിദ് ശ്രീറാമും ചേർന്നാണ് ആലാപനം.
ഒരു ഫാന്റസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ് പ്രമേയം. ശിവ എന്ന എന്ന കഥാപാത്രമായി റണ്‍ബീറും ഇഷയായി ആലിയയും വേഷമിടുന്നു.
അമിതാഭ് ബച്ചന്‍, ഡിംപിള്‍ കബാഡിയ, നാഗാര്‍ജുന, മൗനി റോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സ്റ്റാര്‍ സ്റ്റുഡിയോസിന്റെയും ധര്‍മപ്രൊഡക്ഷന്റെയും സംയുക്ത നിര്‍മാണ സംരംഭമാണ് ചിത്രം. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ 9 ന് ചിത്രം പുറത്തിറങ്ങും.
Content Highlights: Kesariya Brahmastra movie song Ranbir Kapoor Alia Bhatt Pritam Arijit Singh hesham
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..