'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' മ്യൂസിക് ആൽബം സരിഗമ യൂട്യൂബ് ചാനൽ പുറത്തിറക്കി. കേരളത്തിന്റെ വ്യത്യസ്തമാർന്ന പ്രകൃതിയും കലാരൂപങ്ങളും മുൻനിർത്തി ഒരുക്കിയിട്ടുള്ള ആൽബത്തിന്സം​ഗീതം പകർന്നിരിക്കുന്നത് മിഥുൻ നാരായണൻ ആണ്.

ശ്രീരാജ് സഹജൻ, അഷിത അജിത് എന്നിവരുടെ ശബ്ദത്തിൽ പിറന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്. അതിമനോഹരമായി കേരളത്തിന്റെ കലകൾ, പ്രകൃതി എന്നിവയെക്കുറിച്ച് വയലാർ ശരത്ചന്ദ്രവർമ മനോഹരമായാണ് വരികളെഴുതിയിക്കുന്നതെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് മികച്ച അനുഭവമായിരുന്നുവെന്നും സം​ഗീതസംവിധായകൻ മിഥുൻ നാരായണൻ പറഞ്ഞു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെയധികം കഷ്ടപ്പെട്ടാണ് ഈ ആൽബം പുറത്തിറക്കാനായതെന്നും ​ഗാനം ഏറ്റെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും മിഥുൻ പറയുന്നു

കേരളത്തിന്റെ കലാരൂപങ്ങളായ കേരളനടനവും കഥകളിയും മറ്റ് നാടൻ കലകളും പ്രദേശങ്ങളുടെ പ്രത്യേകതകളും ആറൻമുള്ള കണ്ണാടി നിർമ്മാണം ഉൾപ്പടെയുള്ള പരമ്പരാഗത തൊഴിലുകളും വേറിട്ട രീതിയിൽ ചിത്രീകരിച്ചിട്ടുള്ള 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡ്' സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര സംവിധായകനായ തോമസ് സെബാസ്റ്റ്യനാണ്.  ലീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലീലാദേവിയമ്മ ഭവാനിയമ്മ നിർമ്മിച്ചിരിക്കുന്ന 'കേരളം ദി സിഗ്നേച്ചർ ഓഫ് ഗോഡിന്റെ  ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനീഷ് ലാൽ ആണ്. എഡിറ്റർ : റെക്സൺ ജോസഫ്.

Content Highlights : Keralam The Signature of God Music Album Thomas K Sebastian Midhun Narayanan