യുവാക്കള്‍ക്കിടയില്‍ ഹരമായിക്കൊണ്ടിരിക്കുന്ന ഹിപ് ഹോപ് സംസ്‌കാരത്തെ കുറിച്ച് ജോവെന്‍ റോയ് സംവിധാനം ചെയ്യുന്ന സൗത്ത്‌സൈഡ് ഡോക്യുമെന്ററി പുറത്തിറങ്ങി. കപ്പ സ്റ്റുഡിയോയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. കപ്പയുടെ ആദ്യ ഡോക്യുമെന്ററിയാണ് സൗത്ത്‌സൈഡ്.

ഹിപ് ഹോപ് കള്‍ച്ചറിനെ കുറിച്ച് വിശദമായി തന്നെ സൗത്ത്സൈഡില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹിപ് ഹോപ് ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനം, ഈ കലയുടെ ഭാവി സാധ്യതകള്‍ തുടങ്ങിയവയാണ് ഈ ഡോക്യുമെന്ററിയില്‍ ചര്‍ച്ച ചെയ്യുന്നത്.

യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ എംസി കൂപ്പര്‍, ഡബ്സി, പരിമള്‍ ഷായ്സ് തുടങ്ങിയ താരങ്ങളെല്ലാം ഹിപ് ഹോപ് കള്‍ച്ചറിനെ കുറിച്ചുളള തങ്ങളുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും ഡോക്യുമെന്ററിയില്‍ പങ്കുവെക്കുന്നുണ്ട്. 

കൊച്ചി സ്വദേശിയാണ് സംവിധായകന്‍ ജോവെന്‍ റോയ്. പേമെന്റ് ആപ്പായ ക്രെഡില്‍ വിഷ്വല്‍ ഡിസൈനറായി ജോലി ചെയ്യുന്ന ജോവെന്‍ നിരവധി ഡോക്യുമെന്ററികളും ഷോര്‍ട്ട്ഫിലിമുകളും ചെയ്തിട്ടുണ്ട്. 'ഹിപ് ഹോപ് കേരളത്തില്‍ വളരെ അടുത്തകാലത്താണ് വളരെയധികം ജനകീയമായത്. നിരവധി കലാകാരന്മാര്‍ ഈ രംഗത്തേക്ക് വരുന്നു, കുറേ ട്രാക്ക് കേള്‍ക്കുന്നു. ഇതേ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ് ഇത് ഡോക്യുമെന്റ് ചെയ്യണം എന്നൊരു ചിന്ത വന്നത്. അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണം എന്നും തോന്നി.' ഡോക്യുമെന്ററിയെ കുറിച്ച് ജോവെന്‍ പറയുന്നു.

ഡോക്യുമെന്ററിയുടെ ഡിഒപി ജേക്കബ് റെജിയും എഡിറ്റര്‍ റിയാസ് ഹസ്സനുമാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് പരിമള്‍ ഷായ്സ്, എ.കെ.ദേവികയാണ് റിസര്‍ച്ച് 

Content Highlights:  Kerala's Rising Hip Hop Culture Kappa studio’s first documentary Southside