കേരള ആർടിസ്റ്റ് ഫ്രറ്റേണിറ്റി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പാട്ട് മത്സരമായ കാഫിൽ (KAF) പങ്കെടുക്കാം. പ്രായപരിധി: 15 വയസ്സിനു മുകളിൽ ഉള്ളവർക്ക് പങ്കെടുക്കാം
ദൈർഘ്യം: ആമുഖം, പല്ലവി, അനുപല്ലവി ഉൾപ്പടെ മൂന്നു മിനിറ്റിൽകവിയാത്ത വീഡിയോ.
വീഡിയോയുടെ തുടക്കത്തിൽ, പൂർണമായ പേര്, ജില്ല എന്നിവ മാത്രം പറഞ്ഞു പരിചയപ്പെടുത്തി വേണം പാട്ടിലേക്ക് കടക്കാൻ. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ ഏതെങ്കിലും ഒരു സിനിമാ ഗാനമാണ് പാടി അയക്കേണ്ടത്. ശ്രുതി ഒഴികെ മറ്റൊരുവിധ വാദ്യങ്ങളോ, കരോക്കേയോ പശ്ചാത്തലത്തിൽ അനുവദിനീയമല്ല.
ഓരോ ജില്ലയ്ക്കും പ്രത്യേക whatsapp നമ്പർ ഉണ്ടായിരിക്കുന്നതാണ്. അതിലേക്ക് വേണം എൻട്രി അയക്കാൻ . കേരളത്തിനു പുറത്തു താമസിക്കുന്ന മത്സാരാർത്ഥികൾക്കു നാട്ടിൽ അവരുടെ ജില്ലാ തലത്തിൽ എൻട്രി സമർപ്പിക്കാവുന്നതാണ്.
ഒരാൾ ഒന്നിലധികം പാട്ടുകൾ അയക്കാനോ, ഒന്നിലധികം ജില്ലയിലേക്ക് മത്സരിക്കാനോ പാടില്ല. ഇങ്ങനെ കണ്ടെത്തുന്ന പക്ഷം അവരെ അയോഗ്യരായി കണക്കാക്കുന്നതാണ്.
വീഡിയോ/ഓഡിയോ എന്നിവയിൽ യാതൊരുവിധ കൃത്രിമങ്ങളും അനുവദിക്കുന്നതല്ല. പൂർണമായും unedited ആയ എൻട്രികൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. മത്സാരാർത്ഥികൾ Melodyne, Autotune, Smule തുടങ്ങിയവ ഉപയോഗിച്ചതായി ശ്രദ്ധയിൽപെട്ടാൽ അവരെ അയോഗ്യരായി കണക്കാക്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള രജിസ്ട്രേഷൻ ഫീ Rs.500 ആണ്. ഈ തുക KAF അക്കൗണ്ടിലേക്ക് അടച്ചതിൻ്റെ രസീത്/ സ്ക്രീൻഷോട്ട് എൻട്രിയോടൊപ്പം അയക്കേണ്ടതാണ്. ഈ തുക refundable അല്ല.
Kerala Artistes' Fraternity Account Details as follows,
A/C Name:
Kerala Artistes Fraternity
A/C No:
14640200002811
Fedral Bank
IFSC: FDRL0001464
ജില്ലാതലത്തിൽ വിദഗ്ദ്ധ സമിതി തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 5 വിഡിയോകൾ കാഫിൻ്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും.
ഓരോ ജില്ലയിലേയും ഏറ്റവും മികച്ച വീഡിയോകളിൽ നിന്നും വിജയികളെ കണ്ടെത്തി പ്രഖ്യാപിക്കുക പ്രശസ്ത സംഗീത സംവിധായകർ ആയ ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ബിജിബാൽ ഉൾപ്പെടുന്ന ഒരു പാനൽ ആയിരിക്കും.
വിജയികൾക്കുള്ള സമ്മാന തുക - 1st prize Rs. 25,000, 2nd prize - Rs. 10,000, 3rd prize - Rs. 5,000
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 16, 2020
വിജയികളെ തിരുവോണ ദിവസം പ്രഖ്യാപിക്കുന്നതായിരിക്കും.
ഈ മത്സരം നടത്തുന്നതിൽ നിന്നുള്ള വരുമാനം കാഫിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്.
വിധികർത്താക്കളുടെ തീരുമാനം അന്തിമം ആയിരിക്കും.
Content Highlights : Kerala Artists Fraternity Online Singing Competition