പൂര്‍ണശ്രീ ഹരിദാസ് സംഗീത സംവിധാനം നിര്‍വഹിച്ച 'കാതം' എന്ന മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധേയമാകുന്നു. യുവ ഗാനരചയിതാവായ ഹരിത ഹരി ബാബുവാണ് ഗാനത്തിനു വരികള്‍ എഴുതിയിരിക്കുന്നത്. 

കാസ്റ്റോര്‍ഡിയറി വീഡിയോ പ്രൊഡക്ഷന്‍സിന്റെ പ്രധാന ഛായാഗ്രാഹകരിലൊരാളായ യദുകൃഷ്ണന്‍ ഈ ഹൃസ്വദൃശ്യസംഗീത വിരുന്നിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. 

ഗാനം ആലപിച്ചിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും പൂര്‍ണശ്രീ തന്നെയാണ്. സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലില്‍ വിഡിയോ ലഭ്യമാണ്.

Content Highlights: Katham Musical Video, Poornasree Haridas